മലയോര ഹൈവേ, കെട്ടിട ഉടമകളുടെയും സമ്മതപത്രം കൈമാറി
1479440
Saturday, November 16, 2024 5:41 AM IST
കൂരാച്ചുണ്ട്: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് ടൗണിലെ കെട്ടിട ഉടമകളുടെയും ഭൂമി വിട്ടു നൽകുന്നവരുടെയും സമ്മതപത്രം കൈമാറി. പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട കെ.എം. സച്ചിൻ ദേവ് എംഎൽഎയ്ക്ക് സമ്മതപത്രം കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് റസീന യൂസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. ഹസീന, പഞ്ചായത്ത് സ്ഥിരം സമിതി അംഗം ഒ.കെ.അമ്മദ്, കെആർഎഫ്ബി അസിസ്റ്റന്റ് എൻജിനീയർ വിജേഷ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വ്യാപാരികൾ കെട്ടിട ഉടമ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ദൂരത്തിലുള്ള റോഡിലെ 89 ഉടമകളിൽ നിന്നുള്ള സമ്മതപത്രം പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സർവ്വകക്ഷി പ്രതിനിധികളാണ് ശേഖരിച്ചത്. കെട്ടിടങ്ങളുടെ ഭാഗം പൊളിച്ചു നീക്കുന്നതും പ്രവർത്തിയുമായി ബന്ധപ്പെട്ടുള്ള സർവേ നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു.