ബോധവത്കരണ ക്ലാസ് നൽകി
1479432
Saturday, November 16, 2024 5:41 AM IST
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാർക്ക് വേണ്ടി തൊഴിലിട സുരക്ഷയെക്കുറിച്ചും അഗ്നിബാധ പ്രതിരോധ മാർഗങ്ങളെ പറ്റിയും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ റഫീഖ് കാവിൽ ക്ലാസ് എടുത്തു. ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകി.
പാചക വാതക സിലിണ്ടറിന്റെ അപകട സാധ്യതകളും പ്രതിരോധ മാർഗങ്ങളും വിശദീകരിച്ചു. പരിപാടിയിൽ സീനിയർ നഴ്സിംഗ് ഓഫീസർ ജിനിമോൾ ജോസഫ് കോ ഓർഡിനേറ്റർ ആയിരുന്നു. മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ബൈജു അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി പ്രദീപൻ എന്നിവർ പ്രസംഗിച്ചു.