കോ​ഴി​ക്കോ​ട്: പ​തി​റ്റാ​ണ്ടു​ക​ളോ​ളം കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ നി​റ​ഞ്ഞു നി​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ സൗ​മ്യ മു​ഖം മു​ന്‍ മ​ന്ത്രി എം.​ടി. പ​ത്മ​ക്ക് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ നാ​ട് വി​ട ന​ല്‍​കി. നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ വെ​സ്റ്റ്ഹി​ല്‍ ശ്മാ​ശ​ന​ത്തി​ലാ​യി​രു​ന്നു സം​സ്‌​ക്കാ​ര ച​ട​ങ്ങു​ക​ള്‍.12​ന് ഉ​ച്ച​യ്ക്ക് മു​ബൈ​യി​ല്‍ അ​ന്ത​രി​ച്ച പ​ത്മ​യു​ടെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച​യാ​ണ് കോ​ഴി​ക്കോ​ട് എ​ത്തി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ സ്വ​വ​സ​തി​യാ​യ ഗാ​ന്ധി റോ​ഡ് ച​ന്ദ്ര​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വെ​ച്ച​പ്പോ​ള്‍ നി​ര​വ​ധി​പേ​ര്‍ അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ച്ചു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ എം​പി, എം.​കെ. രാ​ഘ​വ​ന്‍ എം​പി, കാ​ന​ത്തി​ല്‍ ജ​മീ​ല എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഗ​വാ​സ്, മു​ന്‍ എം​എ​ല്‍​എ എ. ​പ്ര​ദീ​പ്കു​മാ​ര്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം. നി​യാ​സ്, കെ. ​ജ​യ​ന്ത്, കെ​പി​സി​സി അം​ഗം കെ. ​രാ​മ​ച​ന്ദ്ര​ന്‍, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​ന്‍, കോ​ണ്‍​ഗ്ര​സ് മ​ഹി​ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ച്ചു. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മു​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് വ​സ​തി​യി​ല്‍ എ​ത്തി അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച​ത്. 10.30ന് ​വ​സ​തി​യി​ല്‍ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ള്‍ അ​ര്‍​പ്പി​ച്ച ശേ​ഷം 11.30ന് ​വെ​സ്റ്റ് ഹി​ല്‍ പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക്കാ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു.