വനിതാ എഎസ്ഐയെക്കൊണ്ട് യുവാക്കള്‍ മാപ്പ് പറയിപ്പിച്ച സംഭവം; സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
1479444
Saturday, November 16, 2024 5:41 AM IST
കൊയിലാണ്ടി: ബസ് സ്റ്റാന്‍ഡില്‍ വച്ചുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ യുവാക്കള്‍ വനിതാ എസ്ഐയെ മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം.കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായത്. ബസ് സ്റ്റാന്‍ഡിന് മുകളിൽ നിൽക്കുകയായായിരുന്ന യുവാക്കളോട് അവിടെ നിന്നും മാറാൻ എഎസ്ഐ ജമീല ആവശ്യപ്പെട്ടിരുന്നു. ഇവിടെ നിന്നാൽ പോലീസ് എന്ത് ചെയ്യുമെന്ന് യുവാക്കൾ കയർത്തുചോദിച്ചു. ഇവിടെ നിൽക്കാൻ പാടില്ലെന്ന് കർശനമായി പറഞ്ഞതോടെ യുവാക്കള്‍ അവിടെ നിന്നും മാറി.
എന്നാല്‍ വൈകുന്നേരത്തോടെ വീണ്ടും ഇവിടെ എത്തി.എന്നാൽ, തങ്ങളെ അപമാനിച്ചു എന്നാരോപിച്ച് മറ്റ് ചിലരെ കൂടി കൂട്ടി വന്ന് വനിതാ എഎസ്ഐയെ ഭീഷണിപ്പെടുത്തുകയായിരുന്നു. എഎസ്ഐ ചോദ്യം ചെയ്തതോടെ മറ്റ് യാത്രക്കാരും കൂടി. ഒടുവില്‍ എഎസ്ഐ മാപ്പ് പറയുകയായിരുന്നു. കുട്ടികളുടെ ഭാവിയോർത്താണ് താൻ അവരോട് മാറാൻ ആവശ്യപ്പെട്ടത്. തനിക്ക് പോലീസിൽ പരാതിപ്പെട്ടാൽ മതിയായിരുന്നു. എന്നാൽ, തന്റെ സ്വന്തം കുട്ടികളെ പോലെ കരുതിയാണ് മേൽ ഉദ്യോഗസ്ഥരെ അറിയിക്കാതിരുന്നത്. ഇതിനിടയിൽ ദൃശ്യം ആരോ മൊബൈലിൽ പകർത്തി സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചു. സംഭവത്തിൽസ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.