വിവാഹഭ്യര്‍ത്ഥന നിരസിച്ചു; വീട്ടമ്മയെ കത്തിവീശി കൊല്ലാന്‍ ശ്രമം
1479443
Saturday, November 16, 2024 5:41 AM IST
കോഴിക്കോട്: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടമ്മയെ കത്തിവീശി കൊല്ലാന്‍ ശ്രമം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെയാണ് കൊടക്കല്ലില്‍ പെട്രോള്‍ പമ്പിനെ സമീപം വാടക വീട്ടില്‍ താമസിക്കുന്ന മഷൂദ് (33)കത്തി വീശി കൊല്ലാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം.അത്താണിയില്‍ പര്‍ദ ഷോപ്പില്‍ ജീവനക്കാരിയാണ് വീട്ടമ്മ . ഭര്‍ത്താവ് പ്രവാസിയാണ്. പതിമൂന്നും ഏഴും വയസുള്ള രണ്ട് പെണ്മക്കളുണ്ട്. മഷൂദ് അത്താണി കൊങ്ങന്നൂര് റോഡ് ജഗ്ഷ്നില് മത്സ്യക്കടയില്‍ നേരത്തെ ജോലി ചെയ്തിരുന്നു. കുറച്ച് ദിവസങ്ങളായി ഇയാള്‍ വീട്ടമ്മയുമായി അടുപ്പത്തിലായിരുന്നു. ഒടുവില്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും അവര്‍ നിരസിച്ചു.
കടയില്‍ നിന്നു മടങ്ങുംവഴി വീടിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. കഴുത്തിന് മുറിവേറ്റ യുവതിയെ എംഎംസിയില്‍ പ്രവേശിപ്പിച്ചു. ആറു കുത്തിക്കെട്ടുണ്ട്. കഴുത്തില്‍ ഷാള്‍ ഉള്ളതിനാല്‍ ആഴത്തില്‍ മുറിവേല്ക്കാതെ രക്ഷപ്പെട്ടു .അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതിയുടെ പരാതിയില്‍ മഷൂദിനെതിരെ വധശ്രമത്തിന് കേസെടുത്തു.