സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
1479804
Sunday, November 17, 2024 6:55 AM IST
തോട്ടുമുക്കം: സമൂഹത്തിൽ വൃക്കരോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുക, വൃക്കരോഗികളുടെ എണ്ണം കുറച്ച് കൊടിയത്തൂരിനെ വൃക്കരോഗമുക്ത പഞ്ചായത്താക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
കൊടിയത്തൂർ പഞ്ചായത്ത്, കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റ്, ഉണർവ് ഗ്രന്ഥാലയം, കോഴിക്കോട് ഹെൽപ്പിംഗ് ഹാന്റ്സ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിൽ 200 ഓളം പേർ പങ്കാളികളായി. തോട്ടുമുക്കം പള്ളിത്താഴെ പാരീഷ് ഹാളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.