പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Saturday, October 1, 2022 11:52 PM IST
കോ​ട​ഞ്ചേ​രി: ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി ദി​ന​മാ​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ കോ​ട​ഞ്ചേ​രി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട​ഞ്ചേ​രി അ​ങ്ങാ​ടി​യി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.

കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കു​ള​മ്പി​ൽ, അ​സി. വി​കാ​രി​മാ​രാ​യ ജെ​സ്‌​വി​ൻ തു​റ​വ​യ്ക്ക​ൽ, ഫാ. ​സ​ജി​ൻ ത​ളി​യ​ൻ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്് ഷാ​ജു ക​രി​മ​ഠ​ത്തി​ൽ, ജോ​ജോ പ​ള്ളി​ക്കാ​മ​ഠ​ത്തി​ൽ, ബി​ബി​ൻ കു​ന്ന​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക്രൈ​സ്ത​വ​രു​ടെ ആ​രാ​ധ​നാ ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച വി​ദ്യാ​ല​യ​ങ്ങ​ളും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വി​ശ്വാ​സ സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.