കോവിലകത്തുമുറി അങ്കണവാടി ഉദ്ഘാടനം ചെയ്തു
1535389
Saturday, March 22, 2025 5:41 AM IST
നിലന്പൂർ: നഗരസഭയിലെ വീരാഡൂർകുന്ന് കോവിലകത്തുമുറി അങ്കണവാടി ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സണ് അരുമ ജയകൃഷ്ണൻ,
സ്ഥിരംസമിതി അധ്യക്ഷരായ പി.എം. ബഷീർ, കക്കാടൻ റഹീം, ഷൈജിമോൾ, സ്കറിയ കിനാതോപ്പിൽ, വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ കെ.വി. ആശമോൾ, നിലന്പൂർ ഐഡിസിഎസ് ഡിപിഒ ടി.എം. ഷാഹിന, പ്രോഗ്രാം ഓഫീസർ എൻ.പി. ബിന്ദു എന്നിവർ പ്രസംഗിച്ചു.