കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
1599884
Wednesday, October 15, 2025 5:17 AM IST
എടക്കര: 200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മൂത്തേടം വള്ളിക്കാട് പുത്തൻപുരക്കൽ അമീറിനെയാണ് (33) എടക്കര പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. സ്കൂട്ടറിൽ കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് എസ്ഐ പി. ജയകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കലാസാഗറിൽ വച്ചാണ് ഇയാൾ പിടിയിലായത്.
സീനിയർ സിപിഒ എം. ബിജിത, സിപിഒ എം.സി. സർജാസ്, ഡാൻസാഫ് അംഗങ്ങളായ സുനിൽ മന്പാട്, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ടി. നിബിൻദാസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.