വലന്പൂരിൽ സ്റ്റേഡിയം വികസനത്തിന് 47 ലക്ഷം
1599883
Wednesday, October 15, 2025 5:17 AM IST
മങ്കട: അങ്ങാടിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡിലെ വലന്പൂർ സുന്ദരൻ മാസ്റ്റർ സ്മാരക മിനി സ്റ്റേഡിയത്തിന്റെ വികസനത്തിന് കായിക യുവജനകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ 47 ലക്ഷം രൂപയുടെ വികസനകാര്യ എസ്റ്റിമേറ്റിന് അംഗീകാരം നൽകി. വലന്പൂർ വികസന സമിതി കഴിഞ്ഞ ഫെബ്രുവരിയിൽ കായിക മന്ത്രി വി. അബ്ദുറഹ്മാന് നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്.
കായിക യുവജനകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, എൻജിനിയർ എന്നിവർ സ്റ്റേഡിയം സന്ദർശിച്ചാണ് 50 മീറ്റർ ഗാലറി, ഫ്ളഡ്ലിറ്റ് എന്നിവയ്ക്കായി എസ്റ്റിമേറ്റ് തയാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങൾ, എംഎൽഎ, എംപി, യുവജന ക്ഷേമ വകുപ്പ് എന്നിവയിൽ നിന്ന് ശേഷിക്കുന്ന ഫണ്ട് കൂടി ലഭ്യമായാൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് വലന്പൂർ വികസന സമിതി കണ്‍വീനർ സുന്ദരൻ മുണ്ടക്കൽ, ചെയർമാൻ കുഞ്ഞുകൃഷ്ണൻ എന്നിവർ പറഞ്ഞു.