‘ശബരിമലയിൽ നടന്നത് ആസൂത്രിത കൊള്ള’
1599889
Wednesday, October 15, 2025 5:22 AM IST
നിലന്പൂർ: സർക്കാർ അനുമതിയോടെ ദേവസ്വം ബോർഡ് അറിഞ്ഞ് നടത്തിയ ആസൂത്രിത സ്വർണ കൊള്ളയാണ് ശബരിമലയിൽ നടന്നതെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ കൊള്ളക്കെതിരേ പ്രതികരിക്കുന്നതിന് പകരം പ്രതിപക്ഷാംഗങ്ങൾക്കെതിരേ മോശം പരാമർശം നടത്താനാണ് മുഖ്യമന്ത്രി എഴുന്നേറ്റത്.
കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം കൂടിയായ ഷാഫി പറന്പിൽ എംപിയെ മർദിച്ചത് പോലീസിനെ അഴിച്ചുവിട്ട് സമരങ്ങളെ അടിച്ചമർത്തുന്ന പിണറായിസത്തിന്റെ ഭാഗമാണെന്ന് നിലന്പൂരിൽ നിയോജകമണ്ഡലം കോണ്ഗ്രസ് പ്രവർത്തക കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് ഷൗക്കത്ത് എംഎൽഎ പറഞ്ഞു. തോപ്പിൽ ബാബു അധ്യക്ഷത വഹിച്ചു.
പാലോളി മെഹബൂബ്, എ.ഗോപിനാഥ്, വി.എ. കരീം, അസീസ് പുളിയഞ്ചാലി, ബാബു മോഹനക്കുറുപ്പ്, പി.പുഷ്പവല്ലി, ഷീബ പൂഴിക്കുത്ത്, ഒ.ടി. ജെയിംസ്, പി. ഉസ്മാൻ, പാണായി ജേക്കബ് എന്നിവർ പ്രസംഗിച്ചു.