പെരിന്തൽമണ്ണയിൽ പാലിയേറ്റീവ് സ്റ്റോർ തുറന്നു
1599885
Wednesday, October 15, 2025 5:17 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ ഓഫീസ് കെട്ടിടത്തിൽ ആരംഭിച്ച പാലിയേറ്റീവ് സ്റ്റോർ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. നഗരസഭാ നിവാസികൾക്ക് താത്കാലികാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വീൽചെയർ, വാക്കർ, വാക്കിംഗ് സ്റ്റിക്, സിറ്റിംഗ് കമോഡ്, കട്ടിൽ, എയർബെഡ്, വാട്ടർ ബെഡ്, ഓക്സിജൻ സിലിണ്ടർ തുടങ്ങിയവ സൗജന്യമായി ലഭിക്കുന്നതിനുള്ള സംവിധാനമാണ് പാലിയേറ്റീവ് സ്റ്റോർ. വൈസ് ചെർപേഴ്സണ്‍ എ.നസീറ അധ്യക്ഷത വഹിച്ചു.
കുന്നപ്പള്ളി സ്വദേശി പള്ളിയാൽതൊടി അബ്ദുറഹ്മാൻ പാലിയേറ്റീവ് സ്റ്റോറിലേക്ക് നൽകിയ ബെഡ്, വീൽചെയർ, കട്ടിൽ തുടങ്ങിയവ ചെയർമാൻ ഏറ്റുവാങ്ങി. ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാർ, കൗണ്‍സിലർമാർ, നഗരസഭ സെക്രട്ടറി ജെ.ആർ. ലാൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ റഫീഖ്, പിഎച്ച്ഐ ടി. രാജീവൻ, പാലിയേറ്റീവ് സിസ്റ്റർ വസന്ത, പിഎംസി അംഗം എം.കെ. ശ്രീധരൻ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.