മങ്കട സദാചാര കൊലപാതകം : മരണ വെപ്രാളത്തില്‍ കെഞ്ചിയിട്ടും വെള്ളം നല്കാന് സമ്മതിച്ചില്ലെന്ന് സാക്ഷി മൊഴി
1493826
Thursday, January 9, 2025 5:22 AM IST
മഞ്ചേരി: മരണവെപ്രാളത്തിനിടെ നസീര്‍ ഹുസൈന് വെള്ളത്തിനായി കെഞ്ചിയിരുന്നുവെന്നും ഒരു തുള്ളി വെള്ളം പോലും നല്കാന് പ്രതികള്‍ സമ്മതിച്ചില്ലെന്നും സാക്ഷി കോടതി മുമ്പാകെ മൊഴി നല്കി.
മങ്കടയില്‍ സദാചാര പോലീസിന്റെ മര്‍ദനമേറ്റ് യുവാവ് കൊല്ലപ്പെട്ട കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എം. തുഷാര്‍ മുമ്പാകെ വിസ്താരം പുരോഗമിക്കവെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കേസിലെ ദൃക്സാക്ഷിയും സംഭവം നടന്ന വീടിന്റെ അയല്‍വാസിയുമായ ലത്തീഫ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് കോടതി മുമ്പാകെ മൊഴി നല്‍കിയത്.