മങ്കട ചേരിയം ഹൈസ്കൂളില്‍ കെട്ടിടം നിര്‍മിക്കാന്‍ 50 ലക്ഷം
1493825
Thursday, January 9, 2025 5:22 AM IST
മങ്കട: മങ്കട പഞ്ചായത്തിലെ ചേരിയം ഗവണ്മെന്റ് ഹൈസ്കൂളില്‍ കെട്ടിടം നിര്‍മിക്കുന്നതിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി മഞ്ഞളാംകുഴി അലി എംഎല്‍എ അറിയിച്ചു. 2023-24 വര്‍ഷത്തെ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ആയിരത്തി ഒരുനൂറിലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ 1938ലാണ് സ്ഥാപിതമായത്. 2014ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.
പ്രദേശത്തെ ജനപ്രതിനിധികളുടെയും പിടിഎ കമ്മിറ്റിയുടെയും നാട്ടുകാരുടെയും അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഫണ്ടനുവദിച്ചതെന്ന് എംഎല്‍എ പറഞ്ഞു. സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും മങ്കട മണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ക്ക് പരിശ്രമിക്കുമെന്നും എംഎല്‍എ പറഞ്ഞു.