കിഡ്സ് ഫെസ്റ്റ്: "പാപ്പിലിയോണ്‍ 25’ നാളെ മുതല്‍
1493818
Thursday, January 9, 2025 5:17 AM IST
മങ്കട: മലപ്പുറം സെന്‍ട്രല്‍ സഹോദയ പെരിന്തല്‍മണ്ണ റീജിയന് കിഡ്സ് ഫെസ്റ്റ് ’പാപ്പിലിയോണ്‍ 2025’ 10, 11 തിയതികളില്‍ മങ്കട അല്അമീന് ഇംഗ്ലീഷ് സ്കൂളില്‍ നടക്കും. പെരിന്തല്‍മണ്ണ റീജിയണിലെ 11 സ്കൂളുകളില്‍ നിന്നായി ആയിരത്തിലധികം കുരുന്നുകള്‍ മാറ്റുരക്കും.
എല്‍കെജി, യുകെജി, ഗ്രേഡ് 1, ഗ്രേഡ് 2 എന്നിങ്ങനെ നാല് കാറ്റഗറികളിലായി 65 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ശ്രദ്ധേയമായ പേരുകളില്‍ ഒമ്പത് സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ നടക്കുക.
നാളെ രാവിലെ 8.30ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ശനിയാഴ്ച വൈകുന്നേരം ഏഴിന് നടക്കുന്ന സമ്മാനദാന ചടങ്ങോടു കൂടി സമാപിക്കും. മഞ്ഞളാംകുഴി അലി എംഎല്‍എ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുള്‍കരീം,
മങ്കട പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസ്ഗറലി, മങ്കട എഇഒ പി. മുഹമ്മദ് ഇഖ്ബാല്‍, മലപ്പുറം സെന്‍ട്രല്‍ സഹോദയ പ്രസിഡന്റ് നൗഫല്‍ പുത്തന്‍പീടിയേക്കല്‍, സെക്രട്ടറി ഡോ. ജംഷീര്‍ നഹ, ട്രഷറര്‍ സി.സി. അനീഷ്കുമാര്‍ തുടങ്ങിയവര്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ അല്അമീന് സ്കൂള്‍ ചെയര്മാന് അലി കളത്തില്‍, സെക്രട്ടറി ഹാരിസ് പറച്ചിക്കോട്ടില്‍, ഉമര്‍ തയ്യില്‍, ഡോ. യു.പി. യഹിയാഖാന്‍, അല്‍ജിബ്ര സ്കൂള്‍ പ്രിന്‍സിപ്പല്‍ റഫീഖ്, സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജീവന്, ജനറല്‍ കണ്‍വീനര്‍ അല്അമീന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി. അബ്ദുസമദ് എന്നിവര്‍ പങ്കെടുത്തു.