തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ നാളെ മുതല്‍
1493817
Thursday, January 9, 2025 5:17 AM IST
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 10 മുതല്‍ 19 വരെ ആഘോഷിക്കും. ഇതോടൊപ്പം ദേവാലയ കൂദാശയുടെ രജത ജൂബിലി വര്‍ഷാചരണത്തിന്റെ ഉദ്ഘാടനവും നടത്തും.
10ന് വൈകിട്ട് 5.15ന് വികാരി ഫാ. ഏബ്രഹാം സ്രാമ്പിക്കല്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. കുര്‍ബാനയ്ക്ക് സെന്റ് തോമസ് അക്വിനാസ് പള്ളി വികാരി ഫാ. ലാല്‍ ഫിലിപ് കാര്‍മികത്വം വഹിക്കും. സെമിത്തേരി സന്ദര്‍ശനവും ഒപ്പീസും ഉണ്ടാകും. 11ന് വൈകിട്ട് 5.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജോസഫ് പഴേപറമ്പില്‍ കാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് സെന്റ് തോമസ് അക്വിനാസ് പള്ളിയിലേക്ക് പ്രദക്ഷിണം. വാദ്യമേളങ്ങള്‍, ആകാശ വിസ്മയം എന്നിവയും ഉണ്ടാകും. 12 ന് രാവിലെ 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. മാത്യു കൊല്ലംപറമ്പില്‍ നേതൃത്വം നല്‍കും. കോഹിനൂര്‍ ജംഗ്ഷനിലേക്ക് പ്രദക്ഷിണം, തുടര്‍ന്ന് സ്നേഹവിരുന്ന് എന്നിവ നടക്കും.
13 മുതല്‍ 18 വരെ വൈകിട്ട് 5.30ന് കുര്‍ബാന, നൊവേന എന്നിവ ഉണ്ടാകും. ഫാ. ജോസഫ് പന്തപ്ലാക്കല്‍, ഫാ. ഇമ്മാനുവല്‍ കുറൂര്‍, ഫാ. ജേക്കബ് തിട്ടയില്‍, ഫാ. മൈക്കിള്‍ നീലംപറമ്പില്‍, ഫാ. കുര്യന് വെളിയത്ത്, ഫാ. ജിയോ കടുക്കന്മാക്കല് എന്നിവര്‍ കുര്‍ബാന അര്‍പ്പിക്കും. 19ന് വൈകീട്ട് അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് താമരശേരി രൂപത വികാരി ജനറല്‍ മോണ്‍. ഏബ്രഹാം വയലില്‍ കാര്‍മികത്വം വഹിക്കും.
6.30ന് ജൂബിലി വര്‍ഷം ഉദ്ഘാടനം നടക്കും. തുടര്‍ന്ന് കുരിശ് എന്ന നാടകം അരങ്ങേറും. സ്നേഹവിരുന്നോടെ തിരുനാള്‍ ആഘോഷം സമാപിക്കുമെന്ന് വികാരി ഫാ. ഏബ്രഹാം സ്രാമ്പിക്കല്‍, ജനറല്‍ കണ്‍വീനര്‍ സന്തോഷ് നമ്പ്യാപറമ്പില്‍ എന്നിവര്‍ അറിയിച്ചു.