പുഴക്കാട്ടിരിയില്‍ കേരഗ്രാമം പദ്ധതി
1493815
Thursday, January 9, 2025 5:17 AM IST
പുഴക്കാട്ടിരി: തെങ്ങിന് തോപ്പുകളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വിവിധ വകുപ്പുകളുടെ ഏകോപനത്തോടു കൂടി നടപ്പാക്കുന്ന ബൃഹദ് പദ്ധതിയായ കേരഗ്രാമം പദ്ധതി പുഴക്കാട്ടിരി പഞ്ചായത്തില്‍ തുടക്കമായി. പുഴക്കാട്ടിരിയില്‍ ഈ പദ്ധതിയില്‍ അംഗങ്ങളായ 620 കേരകര്‍ഷകര്‍ക്ക് 17,500 തെങ്ങുകള്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് 20 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ പദ്ധതിയിലൂടെ ലഭ്യമാകും.
കേര കര്‍ഷകരുടെ അഭിവൃദ്ധിയും പുനരുദ്ധാരണവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎല്‍എ നിര്‍വഹിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുക്കുല്‍സു ചക്കച്ചന്‍ അധ്യക്ഷത വഹിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുള്‍കരീം മുഖ്യാതിഥിയായിരുന്നു.
ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.പി. അബ്ദുള്‍ മജീദ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസക്കുട്ടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി. കദീജബീവി, റഫീഖ് ബാവ, ജില്ലാ പഞ്ചായത്ത് അംഗം ഷഹര്‍ബാനു,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി. അസ്മാബി, ബിന്ദു കണ്ണന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.പി. സാദിഖലി, കൃഷി ഓഫീസര്‍ പി. ബബിത, കേരസമിതി പ്രസിഡന്റ് മുഹമ്മദലി മഞ്ഞളാംകുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.