പാലാങ്കര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിൽ തിരുനാള്‍ 13 മുതല്‍
1493816
Thursday, January 9, 2025 5:17 AM IST
എടക്കര: പാലാങ്കര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ വി. സെബാസ്ത്യനോസിന്റെയും, പരി. കന്യമറിയത്തിന്റെയും തിരുനാള്‍ 13 മുതല്‍ 19 വരെ വിപുലമായി നടക്കും. 13ന് തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ജപമാല, അഞ്ചേമുക്കാലിന് ഇടവക വികാരി ഫാ. ജെയിംസ് കുന്നത്തേട്ട് തിരുനാള്‍ കൊടിയറ്റേ് നടത്തും.
ആറിന് ആഘോഷമായ പാട്ടുകുര്ബന. ഇടവക വികാരി വചനസന്ദേശം നല്‍കും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ജപമാല, അഞ്ചരക്ക് ആഘോഷമായ പാട്ടുകുര്‍ബാന. ഫാ. ഷിജു ഐക്കരക്കാനായില്‍ കാര്‍മികത്വം വഹിക്കും. ബുധനാഴ്ച അഞ്ചിന് ജപമാല, അഞ്ചരക്ക് ആഘോഷമായ പാട്ടുകര്‍ബാന ഫാ. പ്രിന്‍സ് തെക്കേതില്‍ കാര്‍മികത്വം വഹിക്കും.
വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ജപമാല, അഞ്ചരക്ക് ആഘോഷമായ പാട്ടുകുര്‍ബാന. മണിമൂളി നിലമ്പൂര്‍ മേഖലാ സിഞ്ചലൂസ് ഫാ. ബെന്നി മുതിരക്കാലായില്‍ കാര്‍മികത്വം വഹിക്കും. വെള്ളിയാഴ്ച അഞ്ചിന് ജപമാല, അഞ്ചരക്ക് ആഘോഷമായ പാട്ടുകുര്‍ബാന. ഫാ. അനറ്റ് കൊച്ചുമലയില്‍, ഫാ. വിപിന്‍ കുഴിക്കണ്ടത്തില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം. എഴേകാലിന് സണ്‍ഡേ സ്കൂള്‍,
ഭക്ത സംഘടനകളുടെ വാര്‍ഷികം. ശനിയാഴ്ച വൈകിട്ട് നാലരക്ക് ജപമാല, അഞ്ചിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. ഫാ. ഡൊമിനിക് വളകൊടിയില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പാലങ്കര കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. എട്ടിന് വാദ്യമേളങ്ങള്‍, ഒമ്പതേകാലിന് ആകാശവിസ്മയം.
പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധകുര്‍ബാന. ഫാ. മാര്ട്ടിന് കാളംപറമ്പില്‍ കാര്‍മികത്വം വഹിക്കും. പത്തിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. ഫാ. റെയ്ഗന് പള്ളുരുത്തിയില്‍ സിഎസ്ടി കാര്‍മികത്വം വഹിക്കും. ലദീഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ചകാഴ്ച സമര്‍പ്പണം, സമാപനാശീര്‍വാദം, നേര്‍ച്ചഭക്ഷണം. വൈകിട്ട് ഏഴിന് തിരുവനന്തപുരം മലയാള നാടകവേദി അവതരിപ്പിക്കുന്ന നാടകവും അരങ്ങേറും.