മ​ല​പ്പു​റം: അ​മ്പ​ത്തി​യ​ഞ്ച് ശ​ത​മാ​നം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളും കാ​ന്‍​സ​ര്‍ രോ​ഗ ബാ​ധി​ത​യാ​യ മ​റ്റൊ​രു മ​ക​ളു​മു​ള്ള കു​ടും​ബ​ത്തി​ന് ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി പ്ര​കാ​രം ര​ണ്ടു ല​ക്ഷം രൂ​പ ഭൂ​മി വാ​ങ്ങു​ന്ന​തി​നും നാ​ല് ല​ക്ഷം രൂ​പ വീ​ടി​നും അ​നു​വ​ദി​ക്കാ​മെ​ന്ന് തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി പി.​എ. കു​ഞ്ഞി​മോ​ന്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

വാ​ട​ക വീ​ട്ടി​ലാ​ണ് കു​ടും​ബം താ​മ​സി​ക്കു​ന്ന​തെ​ന്നും ചി​കി​ത്സാ ചെ​ല​വ് താ​ങ്ങാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ക​മ്മീ​ഷ​ന്‍ തേ​ഞ്ഞി​പ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യി​ല്‍​നി​ന്ന് റി​പ്പോ​ര്‍​ട്ട് വാ​ങ്ങി. 2020 ലെ ​ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​രു​ടെ പ​ത്താം വാ​ര്‍​ഡ് ലി​സ്റ്റി​ല്‍ ക്ര​മ​ന​മ്പ​ര്‍ ഒ​ന്നാ​യി പ​രാ​തി​ക്കാ​ര​ന്‍റെ ഭാ​ര്യ പി.​എ. ശോ​ഭ​യെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞു.

മ​ക്ക​ളി​ല്‍ ഒ​രാ​ളു​ടെ പേ​രി​ല്‍ ഇ​ന്ദി​രാ​ഗാ​ന്ധി ദേ​ശീ​യ ഡി​സ​ബി​ലി​റ്റി പെ​ന്‍​ഷ​ന്‍ 2023 ന​വം​ബ​ര്‍ വ​രെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രി​ല്‍ പെ​ന്‍​ഷ​ന്‍ ആ​നു​കൂ​ല്യ​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. കു​ടും​ബം ഇ​പ്പോ​ള്‍ തേ​ഞ്ഞി​പ്പ​ല​ത്ത് താ​മ​സി​ക്കു​ന്നി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ക​മ്മീ​ഷ​ന്‍ നേ​രി​ല്‍ കേ​ട്ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​വാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.