പെ​രി​ന്ത​ല്‍​മ​ണ്ണ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ "ക്ഷ​യ​രോ​ഗ​മു​ക്ത കേ​ര​ള​ത്തി​നാ​യി ജ​ന​കീ​യ മു​ന്നേ​റ്റം’ 100 ദി​ന ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത​ല ബോ​ധ​വ​ത്ക​ര​ണം പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി. ​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ര​വി​മം​ഗ​ലം ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ കൗ​ണ്‍​സി​ല​ര്‍ സി.​പി. ഷെ​ര്‍​ലി​ജ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​ഷി​റി‌​ന്‍, ഡെ​ന്‍റ​ല്‍ സ​ര്‍​ജ​ന്‍ ഡോ.​ആ​യി​ഷ, ടി​ബി​എ​ച്ച്‌​വി മു​ഹ്സി​ന്‍ എ​ന്നി​വ​ര്‍ ക്ഷ​യ​രോ​ഗം, പ​രി​ശോ​ധ​ന, ചി​കി​ത്സ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. അ​ല്‍​ശി​ഫ ന​ഴ്സിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്ഷ​യ​രോ​ഗ ബോ​ധ​വ​ത്ക​ര​ണ നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ര്‍​ച്ച​ന ന​ന്ദി പ​റ​ഞ്ഞു.