യുഡിഎഫ് കുടുംബ യോഗം സംഘടിപ്പിച്ചു
1466582
Tuesday, November 5, 2024 1:17 AM IST
കരുവാരകുണ്ട്: ഭൂരിപക്ഷ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിക്ക് സ്തുതി പാടുകയാണെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തുവൂര്‍ നരിയക്കം പൊയിലില്‍ നടന്ന കുടുംബ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയും സിപിഎമ്മും ഡീല്‍ പ്രകാരമാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ജനദ്രോഹ നയങ്ങളില്‍ ഇരുകൂട്ടരും മത്സരിക്കുകയാണെന്നും മുരളീധരന് പറഞ്ഞു. യോഗത്തില്‍ ബഷീര്‍ പകിടീരി അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നടത്തി. കളത്തില്‍ കുഞ്ഞാപ്പു ഹാജി, അഡ്വ. എ.കെ. മുസ്തഫ, സൈമണ്‍ അലക്സ്, കെ.ടി. അജ്മല്‍, മുസ്തഫ അബ്ദുള്‍ലത്തീഫ്, ടി.എ.ജലീല്‍, പി. റഷീദ്, സി.ടി. ജസീന, കെ.കെ. സുരേന്ദ്രന്, കെ.പി. ഗിരീഷ്, കെ. മന്‍സൂര്‍, പി.കെ. ബാപ്പുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.