മൗലാന നിയോബ്ലെസ് 12-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
1466292
Monday, November 4, 2024 1:13 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലിലെ നവജാതശിശു രോഗചികിത്സാ വിഭാഗമായ നിയോബ്ലെസിന്റെ 12-ാം വാര്‍ഷികവും ബേബി ബ്ലെസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒന്നാംവാര്‍ഷികവും വിപുലമായി ആഘോഷിച്ചു. മൗലാന അക്കാഡമി ഹാളില്‍ സംഘടിപ്പിച്ച പരിപാടി നെഹ്റു ഗ്രൂപ്പ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയും ഇന്ത്യ-മൗറീഷ്യസ് ഓണററി ട്രേഡ് കമ്മീഷണറുമായ അഡ്വ. ഡോ. പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
മൗലാന ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് കെ.എ. സീതി അധ്യക്ഷത വഹിച്ചു. ബേബി ബ്ലെസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒന്നാംവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മൗലാന ഹോസ്പിറ്റല്‍ ചീഫ് ഓപറേഷന് ഓഫീസര്‍ രാംദാസ് അവതരിപ്പിച്ചു. ബേബി ബ്ലെസിലേക്കുള്ള ഫണ്ട് സമാഹരണം ഹോസ്പിറ്റല്‍ ചീഫ് ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ ബഷീര്‍ ഏറ്റുവാങ്ങി. മൗലാന നിയോബ്ലെസ് മേധാവി ഡോ. എ.കെ. ജയചന്ദ്രന്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ വി.എം. സൈത് മുഹമ്മദ്, ഡോ. നൗഷിദ്, ഡോ. സോഫിയ എന്നിവര്‍ പ്രസംഗിച്ചു. മൗലാന നിയോബ്ലെസ് സ്റ്റാഫുകളുടെ നേതൃത്വത്തില്‍ കലാപരിപാടികളും അരങ്ങേറി.