ആനക്കല്ലില്‍ ഭൂമിക്കടിയിലെ പ്രകമ്പനം: വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അനിവാര്യമെന്ന്
1466577
Tuesday, November 5, 2024 1:17 AM IST
എടക്കര: ആനക്കല്ലില്‍ ഭൂമിക്കടിയിലെ പ്രകമ്പനത്തെക്കുറിച്ച് വിദഗ്ധ സമിതിയുടെ അന്വേഷണാത്മക റിപ്പോര്‍ട്ട് തയാറാക്കുവാന്‍ സര്‍ക്കാര്‍ അടിയര നടപടി കൈക്കൊള്ളണെന്ന് ജില്ലാ മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമതി ആവശ്യപ്പെട്ടു. ഭൂമിക്കടിയില്‍ നിന്ന് വന്‍ ശബ്ദമുണ്ടായ ആനക്കല്ല് എസ്ടി ഉന്നതി, പുഞ്ചക്കൊലി. മുണ്ടപ്പൊട്ടി, ഏരങ്കോല്കുന്ന് എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സമിതി ഭാരവാഹികള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഉപരിതല ചര്‍ച്ചയല്ല, ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും പരിഹാര നടപടികള്‍ക്കായി സംസ്ഥാന, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് മുന്നില്‍ വിഷയം അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി, കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജില്ലാ മുസ്സിംലീഗ് പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതി കണ്‍വീനര്‍ സലീം കുരുവമ്പലം, ജില്ലാ ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ചെയര്മാന് അഡ്വ. ഹനീഫ പെരിഞ്ചീരി, ജില്ലാ ജനറല്‍ കണ്‍വീനര്‍ കെ.എന്‍. ഷാനവാസ്, ഭാരഹികളായ പി.കെ. അബദുറഹിമാന്‍ കക്കോവ്, അസീസ് പഞ്ചളി, നിലമ്പൂര്‍ മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഇക്ബാല്‍ മുണ്ടേരി തുടങ്ങിയവര്‍ നേതൃത്വം നല്കി.