തിരൂര്‍ക്കാട് സ്കൂള്‍ മാലിന്യമുക്തം
1466095
Sunday, November 3, 2024 5:44 AM IST
തിരൂര്‍ക്കാട്: കേരളപ്പിറവി ദിനത്തില്‍ സമ്പൂര്‍ണ മാലിന്യമുക്ത വിദ്യാലയമായി പ്രഖ്യാപിച്ച് തിരൂര്‍ക്കാട് എഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും അജൈവ മാലിന്യം തരംതിരിച്ച് ശേഖരിച്ച് പഞ്ചായത്തിലെ ഹരിത വോളണ്ടിയര്‍മാര്‍ക്ക് കൈമാറുന്ന കാമ്പയിന് തുടക്കമായി.
അസംബ്ലിയില്‍ പിടിഎ പ്രസിഡന്റ് ഇ.കെ. കുഞ്ഞിമുഹമ്മദ് പ്രഖ്യാപനം നടത്തി. പ്രിന്‍സിപ്പല്‍ ടി.കെ. സലീം അധ്യക്ഷത വഹിച്ചു. എസ്എംസി ചെയര്മാന് എ. ബഷീര്‍, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി കെ. അലവിക്കുട്ടി, പ്രധാനാധ്യാപകന് ഇ.കെ. അബ്ദുള്‍മജീദ്, സി.എച്ച്. ഫാറൂഖ്, ഉസ്മാന് താമരത്ത് എന്നിവര്‍ പ്രസംഗിച്ചു.
അധ്യാപകരും കുട്ടികളുംചേര്‍ന്ന് വിദ്യാലയവും പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് നല്കിയ ബിന്നുകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു.