ഉപതെരഞ്ഞെടുപ്പ്: ജില്ലയില്‍ 1490 പോളിംഗ് ഉദ്യോഗസ്ഥര്‍
1466091
Sunday, November 3, 2024 5:44 AM IST
നിലമ്പൂര്‍: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്കുമുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്ഡമൈസേഷന് നടന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുനിരീക്ഷകന്‍ എം. ഹരിനാരായണ്‍, ജില്ലാ ഇലക്ഷന് ഓഫീസറായ കളക്ടര്‍ വി.ആര്. വിനോദ് എന്നിവരുടെയും ഉപവരണാധികാരികളുടെയും നേതൃത്വത്തിലായിരുന്നു റാന്ഡമൈസേഷന്.
മൂന്ന് മണ്ഡലങ്ങളിലേക്കുമായി 1490 ഉദ്യോഗസ്ഥരെയാണ് ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ വഴി പോളിംഗ് ഡ്യൂട്ടിക്ക് തെരഞ്ഞെടുത്തത്. ഏറനാട് മണ്ഡലത്തില്‍ 436, നിലമ്പൂരില്‍ 524, വണ്ടൂരില്‍ 530 ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിയുണ്ടാകും. 25 ശതമാനം റിസര്‍വ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണിത്.
ഏറനാട്-174, നിലമ്പൂരില്‍ 209, വണ്ടൂരില്‍ 212 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഓരോ സ്റ്റേഷനിലും ഒരു പ്രിസൈഡിംഗ് ഓഫീസര്‍, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസര്‍, രണ്ട് പോളിംഗ് ഓഫീസര്‍മാര്‍ എന്നിങ്ങനെയാണ് ഡ്യൂട്ടിയിലുണ്ടാകുക. മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള 14 സൂക്ഷ്മ നിരീക്ഷകരെയും റാന്ഡമൈസേഷന് വഴി തെരഞ്ഞെടുത്തു.
നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ഓഫീസില്‍ നടന്ന റാന്‍ഡമൈസേഷനില്‍ അസിസ്റ്റന്റ് കളക്ടര്‍ വി.എം. ആര്യ, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ കെ. കൃഷ്ണകുമാര്‍, ഉപവരണാധികാരികളായ സൗത്ത് ഡിഎഫ്ഒ ജി. ധനിക്ലാല്, നോര്‍ത്ത് ഡിഎഫ്ഒ പി. കാര്‍ത്തിക്, ജില്ലാ സപ്ലൈ ഓഫീസര്‍ ജോസി ജോസഫ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ പി. പവനന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.