പൊന്നാനിയുടെ "അപ്പാണ്യം’ പുനരാവിഷ്കരിച്ച് കുരുന്നുകള്‍
1466580
Tuesday, November 5, 2024 1:17 AM IST
മഞ്ചേരി: പൂര്‍വികരുടെ കാലത്ത് പൊന്നാനി ചന്തയില്‍ നടന്നിരുന്ന അപ്പവാണിഭം ഏറെ പ്രസിദ്ധമാണ്. ഈ അപ്പവാണിഭമാണ് തലമുറകള്‍ കൈമാറിയെത്തിയപ്പോള്‍ അപ്പാണ്യമായത്. മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ "പലഹാരപ്പൊതി’യെന്ന ഭാഗം ഈ അപ്പവാണിഭത്തെ വിശദീകരിക്കുന്നുണ്ട്.
ഈ അപ്പാണ്യം പുനരാവിഷ്കരിച്ചിരിക്കുകയാണ് മഞ്ചേരി മുള്ളമ്പാറ എഎല്‍പി സ്കൂളിലെ കുരുന്നു വിദ്യാര്‍ഥികള്‍. വീട്ടില്‍ നിന്ന് തയാറാക്കി കൊണ്ടുവന്ന പലഹാരങ്ങള്‍ നിരത്തിയാണ് കുട്ടികള്‍ അപ്പാണ്യമൊരുക്കിയത്. വ്യത്യസ്ത രുചികളിലും നിറത്തിലുമുള്ള പലഹാരങ്ങള്‍ സമൃദ്ധമായിരുന്നു. അധ്യാപകരായ രഞ്ജിത്ത്, ഷംന, നസീറ, സിസിലിയ, ടി.എം. മുഹമ്മദ് ഷബീര്‍, ലിജു, വിഷ്ണു എന്നിവര്‍ കുട്ടികളെ സഹായിച്ചു.