മേലാറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയാക്കണം: സിപിഎം
1466299
Monday, November 4, 2024 1:13 AM IST
മേലാറ്റൂര്‍: മേലാറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് സിപിഎം മേലാറ്റൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ചോലക്കുളം ടി.എം. ജേക്കബ് മെമ്മോറിയല്‍ എല്‍പി സ്കൂളിലെ എ.പി. മുഹമ്മദ് നഗറില്‍ നടന്ന സമ്മേളനം ഏരിയാ സെക്രട്ടറി ഇ. രാജേഷ് ഉദ്ഘാടനം ചെയ്തു.
കെ. സുഗുണപ്രകാശ്, മാത്യു സെബാസ്റ്റ്യന്‍, എന്‍. ശ്രീലേഖ, ടി. ജയേഷ് എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. കെ. നന്ദകുമാര്‍ അനുശോചന പ്രമേയവും എന്‍. ശ്രീലേഖ രക്തസാക്ഷി പ്രമേയവും കെ.കെ. സിദീഖ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗം കെ. ശ്യാമപ്രസാദ്, പി. ഗോവിന്ദപ്രസാദ്, കെ.പി. അനീഷ്, മുഹമ്മദ് ഹനീഫ, പി. രാമചന്ദ്രന്, സ്വാഗതസംഘം ചെയര്മാന് വി.കെ. റൗഫ്, കെ.കെ. സിദീഖ് എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അംഗം മേലാറ്റൂര്‍ പത്മനാഭന് പതാക ഉയര്‍ത്തി. 12 അംഗ ലോക്കല്‍ കമ്മിറ്റി കെ.കെ സിദീഖിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.