വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ശരിയായില്ല: കെ. മുരളീധരന്
1466576
Tuesday, November 5, 2024 1:17 AM IST
നിലമ്പൂര്‍: വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനെ വിമര്‍ശിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്. വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ നിലമ്പൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടന്ന നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം ഇന്ത്യാ മുന്നണിയെ പുറത്ത് നിന്ന് പിന്തുണയ്ക്കുമ്പോള്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായ സിപിഐ വയനാട്ടില്‍ മത്സരിക്കുന്നത് ഒട്ടും ശരിയായില്ല.
ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഒരേ സ്വരത്തിലാണ് പ്രിയങ്ക ഗാന്ധിയെ വിമര്‍ശിക്കുന്നതെന്നും കെ. മുരളീധരന് പറഞ്ഞു. നഞ്ചന്‍കോട് പാത ഉള്‍പ്പെടെ വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ താത്പര്യമാണ് രാഹുല്‍ഗാന്ധി കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ കാണിച്ചത്.
കെപിസിസി വയനാട് ദുരന്തത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 100 വീട് വച്ചു കൊടുക്കുമെന്ന് പറഞ്ഞിട്ട് ഇത്രയും നാളായി വീട് വയ്ക്കാനുള്ള സ്ഥലം നല്കാന് സര്‍ക്കാര്‍ തയാറായിട്ടില്ല. വയനാട്ടിലേക്കുള്ള ബദല്‍ പാതയുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാരാണ് താത്പര്യം കാണിക്കാത്തതെന്നും മുരളീധരന്
പറഞ്ഞു. യുഡിഎഫ് നിലമ്പൂര്‍ നിയോജ മണ്ഡലം ചെയര്മാന് സി.എച്ച്. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എന്‍.എ. കരീം, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്, മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, വി.എ. കരീം, പാലോളി മെഹബൂബ്, തോപ്പില്‍ ബാബു, എ. ഗോപിനാഥ്, പി. പിഷ്പവല്ലി എന്നിവര്‍ പ്രസംഗിച്ചു.