കെഎസ്എസ്പിഎ പ്രതിഷേധ സംഗമം
1465790
Saturday, November 2, 2024 3:51 AM IST
പെരിന്തല്‍മണ്ണ: 40 മാസത്തെ ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, പെന്ഷന് പരിഷ്ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമാശ്വാസം അനുവദിച്ചതില്‍ പെന്‍ഷന്‍കാരോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെഎസ്എസ്പിഎ) പെരിന്തല്‍മണ്ണ നിയോജക മണ്ഡലം കമ്മിറ്റി പെരിന്തല്‍മണ്ണ സബ്ട്രഷറിക്കു മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. മുതിര്‍ന്ന അംഗം പി. പദ്മനാഭന് ഉദ്ഘടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മത്തളി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എം. ഉണ്ണികൃഷ്ണന്, സംസ്ഥാന കമ്മിറ്റി അംഗം എം. രാമചന്ദ്രന്, സംസ്ഥാന കൗണ്‍സിലര്‍ കെ.പി. ഉണ്ണീന്‍കുട്ടി, കല്ലിങ്ങല്‍ മുഹമ്മദലി, പി. നാരായണനുണ്ണി, പി.സി. ജയരാജന്, ടി.പി. ഭരതന് എന്നിവര്‍ പ്രസംഗിച്ചു.