"സ്പെഷല്‍ സ്കൂള്‍ ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം’
1466097
Sunday, November 3, 2024 5:44 AM IST
മലപ്പുറം: സ്പെഷല്‍ സ്കൂളുകളിലെ ജീവനക്കാരോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് സ്പെഷല്‍ സ്കൂള്‍ എംപ്ലോയീസ് യൂണിയന് ജില്ലാ കണ്വന്ഷന് സര്‍ക്കാരിനോടാവശ്യപ്പെട്ടു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ സ്കൂളുകളിലെ ജീവനക്കാര്‍ക്ക് അധ്യായനവര്‍ഷം തുടങ്ങി ആറുമാസമായിട്ടും വേതനം ലഭിച്ചിട്ടില്ല.
സര്‍ക്കാര്‍ നല്‍കിവരുന്ന സ്പെഷല്‍ പാക്കേജ് നല്‍കുന്നതിനുള്ള നടപടികള്‍ ഇതുവരെ തുടങ്ങാത്തതാണ് കാരണമെന്ന് യോഗം ചൂണ്ടിക്കാട്ടി. കണ്വന്ഷന് എഐടിയുസി ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു.
യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. പ്രഭാകരന് അധ്യക്ഷത വഹിച്ചു. സി.പി. സാദിഖ്, പി.സി. മുഹമ്മദ് കബീര്‍, കെ. അനിത, ഉമ്മുഹബീബ, പി. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ടി. റുബീന (പ്രസിഡന്റ്), മുഹമ്മദ് കബീര്‍ (സെക്രട്ടറി), വൃന്ദ പുതുക്കാടന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.