കേശദാനം നടത്തി മൂന്നാം ക്ലാസുകാരി
1424205
Wednesday, May 22, 2024 5:48 AM IST
പെരിന്തല്‍മണ്ണ : പാറല്‍ വീട്ടിക്കാട് എഎംഎല്‍പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി കേശദാനം നടത്തി മാതൃകയായി.
താഴെക്കോട് പിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനായ പാറല്‍ ചുണ്ടമ്പറ്റ അന്‍വറിന്റെയും ഷിഫാനയുടെയും മൂന്നു മക്കളിലെ രണ്ടാമത്തെ മകളായ അംന ഫാത്തിമയാണ് കേശദാനം നടത്തിയത്. സോഷ്യല്‍ മീഡിയയിലെ കേശദാന വീഡിയോസില്‍ നിന്നു പ്രചോദനം ഉള്‍കൊണ്ടാണ് അംന ഫാത്തിമ ഈ ഉദ്യമത്തിന് തയാറായത്.
കേശദാനം മഹാദാനം പദ്ധതിയുടെ ഭാഗമായി മുറിച്ചെടുത്ത തലമുടി തൃശൂരിലെ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ "അമല ക്ഷേമ’ ഹയര്‍ ബാങ്കിലേക്ക് നല്‍കുന്നതിനായി പെരിന്തല്‍മണ്ണ ബ്ലഡ് ഡോണേഴ്സ് കേരള ഭാരവാഹികളായ ജയന് പെരിന്തല്‍മണ്ണ, കൃഷ്ണദാസ്, വാസുദേവന്‍ എന്നിവര്‍ക്കു കൈമാറി.