മ​ര​ണ​പ്പെ​ട്ട വ​യോ​ധി​ക​നെ തി​രി​ച്ച​റി​ഞ്ഞി​ല്ല
Tuesday, May 7, 2024 5:28 AM IST
മ​ഞ്ചേ​രി : ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മ​ഞ്ചേ​രി അ​രീ​ക്കോ​ട് റോ​ഡി​ലെ കാ​രാ​പ്പ​റ​മ്പ് ഞാ​വ​ലി​ങ്ങ​ലി​ല്‍ പാ​ത​യോ​ര​ത്ത് ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ഇ​ന്ന​ലെ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി. ഫ്രീ​സ​റി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ന്‍ ആ​രും എ​ത്തി​യി​ല്ലെ​ങ്കി​ല്‍ മൂ​ന്നു ദി​വ​സ​ത്തി​ന് ശേ​ഷം സം​സ്ക​രി​ക്കാ​നാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ഞ്ചേ​രി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​റി​യി​ച്ചു.

അ​റു​പ​ത് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന മൃ​ത​ദേ​ഹ​ത്തി​ന് 168 സെ​ന്‍റീ മീ​റ്റ​ര്‍ ഉ​യ​ര​മു​ണ്ട്. ഇ​രു​നി​റം, ന​ര​ച്ച​മു​ടി, പ​ച്ച​യും ക​റു​പ്പും നി​റ​ത്തോ​ടു കൂ​ടി​യ ക​ള്ളി ഫു​ള്‍ കൈ ​ഷ​ര്‍​ട്ട്, കാ​വി ലു​ങ്കി, കൈ​ത​ണ്ട​യി​ല്‍ ശം​ഖ് ചി​ഹ്ന​മു​ള്ള മ​ഞ്ഞ​യും ചു​ക​പ്പും നി​റ​മു​ള്ള ച​ര​ട് എ​ന്നി​വ​യാ​ണ് മ​റ്റ് അ​ട​യാ​ള​ങ്ങ​ള്‍.

റോ​ഡ​രി​കി​ലെ അ​ഴു​ക്കു​ചാ​ലി​ന്‍റെ സ്ലാ​ബി​ല്‍ കാ​ണ​പ്പെ​ട്ട മൃ​ത​ദേ​ഹ​ത്തി​ല്‍ ചെ​രി​പ്പ് കാ​ണ​പ്പെ​ട്ടി​ട്ടി​ല്ല. മ​ര​ണ​പ്പെ​ട്ട​യാ​ളെ സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ തൊ​ട്ട​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ മ​ല​പ്പു​റം ഡി​വൈ​എ​സ്പി (9497990103), മ​ഞ്ചേ​രി സി​ഐ (9497987165), മ​ഞ്ചേ​രി എ​സ്ഐ (9497980666), മ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ (0483 2766852) എ​ന്നി​വ​രെ അ​റി​യി​ക്ക​ണം.