വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ...
1242493
Wednesday, November 23, 2022 12:08 AM IST
നിലന്പൂർ: പൈപ്പ് പൊട്ടി വെള്ളം നിലന്പൂർ ടൗണിലൂടെ ഒഴുകുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയാണ് നിലന്പൂർ ടൗണിലെ റോഡ് തോടായി മാറിയത്. ഫെഡറൽ ബാങ്കിന് മുന്നിൽ പൈപ്പ് പൊട്ടിയതിനാൽ ആശുപത്രി റോഡ് ജങ്ഷൻ വരെ റോഡിലൂടെ വെള്ളം ഒഴുകി കൊണ്ടിരിക്കുന്നുണ്ട്. നിലന്പൂർ ഫെഡറൽ ബാങ്കിനും പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിനു മുന്നിലാണ് രണ്ടിടങ്ങളിലായി വാട്ടർ അതോറിറ്റിയുടെ പൈപ് പൊട്ടിയത്. ഇതോടെ 200 മീറ്ററോളം റോഡാണ് തോടായി മാറിയത്.കഴിഞ്ഞ നാലു ദിവസമായി റോഡിലൂടെ വെള്ളം ഒഴുകിയിട്ടും അധികൃതർ മൗനത്തിലാണ്. തിരക്കേറിയ റോഡിലൂടെയാണ് ദിവസങ്ങളായി വെള്ളം പരന്നൊഴുകി കൊണ്ടിരിക്കുന്നത്.
റോഡിലെ വെള്ളം യത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നുണ്ട്.
ചരക്ക് ലോറികൾ, ബസുകൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിണിത്. പൈപ്പിന്റെ ചോർച്ച അടിയന്തരമായി അടക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.