നിയമവിരുദ്ധ ലൈറ്റ് ഫിഷിംഗ്: ട്രോളർ ബോട്ടുകൾ പിടിയിൽ
1536237
Tuesday, March 25, 2025 6:36 AM IST
വിഴിഞ്ഞം: നിയമവിരുദ്ധമായലൈറ്റ് ഫിഷിംഗിനായി അതിർത്തി കടന്നെത്തിയ തമിഴ്നാട് ട്രോളർ ബോട്ട് വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. മൂവായിരത്തിൽപ്പരം വാട്സ് ശക്തിയുള്ള 15 എൽഇഡി ബൾബുകളും കണ്ടെത്തി.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് സിവിൽ പോലീസ് ഓഫീസർ അനന്തു, ലൈഫ് ഗാർഡുമാരായ ബനാൻഷ്യസ്, രാജൻ ക്ളീറ്റസ്, വിൽസൻ എന്നിവർ മറൈൻ ആംബുലസിൽ നടത്തിയ പട്രോളിംഗിനിടെയാണ് തമിഴ്നാട് തൂത്തൂർ സ്വദേശിയായ ജെയിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ട്രോളർ ബോട്ട് കസ്റ്റഡിയിൽ എടുത്തത്.
വിഴിഞ്ഞത്തുനിന്ന് ആറുകിലോമീറ്റർ ഉള്ളിലായിരുന്നു പരിശോധന. തുടർനടപടി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തുന്നതാണ്. അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇന്നലെ പരിശോധന. രാത്രിയിൽ അമിത വെളിച്ചം ഉപയോഗിച്ചു മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങൾ ഉൾപ്പെടെയാണ് ഇവർ പിടിച്ചെടുക്കു ന്നത്.
ബോട്ടിന്റെ ഉടമയ്ക്കെതിരെ കേരള മത്സ്യബ ന്ധന നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും. മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി കർശനമാക്കുമെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു.