കഞ്ചാവുവില്‍പ്പന: കൂട്ടുപ്രതികള്‍ പിടിയില്‍
1536953
Thursday, March 27, 2025 6:31 AM IST
പേരൂര്‍ക്കട: കഞ്ചാവുവില്പ്പനയുമായി ബന്ധപ്പെട്ടു കൂട്ടുപ്രതികളായ രണ്ടുപേര്‍ മ്യൂസിയം പോലീസിന്റെ പിടിയിലായി. പൂജപ്പുര പൈ റോഡ് അമ്മു ഭവനില്‍ അരുണ്‍ബാബു (36), മലയിന്‍കീഴ് മഞ്ചാടി മകം വീട്ടില്‍ പാര്ത്ഥിപന് (29) എന്നിവരാണ് പിടിയിലായത്. അരുണ്‍ബാബു വിവിധ സ്റ്റേഷനുകളിലായി 15-ഓളം കേസുകളിലെ പ്രതിയാണ്. ഇതില്‍ അബ്കാരി കേസുകളും ഉള്‍പ്പെടുന്നു.
ആയുധം കൈവശം വയ്ക്കല്‍ പിടിച്ചുപറി എന്നിങ്ങനെ 10 കേസുകളിലെ പ്രതിയാണ് പാര്ത്ഥിപന്. കഴിഞ്ഞ ഫെബ്രുവരിയില്‍ ശാസ്തമംഗലം ഭാഗത്തുവച്ച് ആറുകിലോ കഞ്ചാവുമായി പേരൂര്‍ക്കട സ്വദേശി അനന്തു (22), വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ സ്വദേശി വിനീഷ് (22) എന്നിവര്‍ പിടിയിലായിരുന്നു. ഇവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒളിവിലായിരുന്ന അരുണിനെയും പാര്‍ത്ഥിപനെയും പോലീസ് വിവിധ സ്ഥലങ്ങളില്‍ നിന്നു കസ്റ്റഡിയിലെടുത്തത്. പാര്ത്ഥിപന് സ്ഥലത്തെത്തിച്ച കഞ്ചാവ് നാല്‍വര്‍ സംഘം ശാസ്തമംഗലത്ത് ചില്ലറവില്‍പ്പന നടത്തിവരികയായിരുന്നു.
ഡെപ്യൂട്ടി കമ്മീഷണര്‍ ബി.വി. വിജയ് ഭരത് റെഡ്ഡിയുടെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റ്യുവര്‍ട്ട് കീലര്‍, മ്യൂസിയം സിഐ വിമല്‍, എസ്ഐമാരായ വിപിന്‍, ഷിജു, ഷെഫിന്, സിപിഒമാരായ അസീന, രാജേഷ്, ശരത്ത്, വിജിത്ത്, രഞ്ജിത്ത്, രാജേഷ്, ശോഭന്‍, സുല്‍ഫിക്കര്‍, വിജിന് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.