കൈഞരമ്പ് മുറിച്ച് ആമയിഴഞ്ചാന്‍ തോട്ടില്‍ ചാടിയ ആളെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
1536236
Tuesday, March 25, 2025 6:36 AM IST
മെഡിക്കല്‍കോളജ്: വലതുകൈയുടെ ഞരമ്പുമുറിച്ച് ആമയിഴഞ്ചാന്‍ തോട്ടിലേക്കു ചാടിയ ആളെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. കൊല്ലം കൊട്ടാരക്കര സ്വദേശി ബിജു (50)വാണ് തോട്ടില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം.
തമ്പാനൂര്‍ പവര്‍ഹൗസ് റോഡിനുസമീപം ആമയിഴഞ്ചാന്‍ തോട് ഒഴുകുന്ന ഭാഗത്താണ് ബിജു ചാടിയത്. കൊട്ടാരക്കരയില്‍ നിന്നു തിരുവനന്തപുരത്തേക്കു വന്നശേഷം ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്ന ബിജു പിന്നീട് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് ഗ്രേഡ് സ്റ്റേഷന് ഓഫീസര്‍ സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റെ റസ്ക്യു ഓഫീസര്‍മാരായ എം.എസ്. ഷഹീര്‍, പ്രദോഷ്, ബിനുമോന്, ഡ്രൈവര്‍മാരായ ബൈജു, നന്ദന് എന്നിവര്‍ ചേര്‍ന്ന് അരമണിക്കൂറോളം പരിശ്രമിച്ച് ബിജുവിനെ കരയ്ക്കു കയറ്റുകയായിരുന്നു. തനിക്ക് ജീവിക്കേണ്ടെന്നും രക്ഷിക്കരുതെന്നും ബിജു തോട്ടില്‍നിന്നു വിളിച്ചുപറയുന്നുണ്ടായിരുന്നു.
പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം ഫയര്‍ഫോഴ്സിന്റെ വാഹനത്തില്‍ത്തന്നെ ബിജുവിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ ബിജു ഉള്‍പ്പെടെ നാലുപേരാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ വീഴുന്നത്. ഇതില്‍ രണ്ടുപേര്‍ മദ്യലഹരിയില്‍ വീണവരും ഒരാള്‍ പണിക്കിടെ അബദ്ധത്തില്‍ വീണതുമാണ്.