യുവാവ് പിടിയിൽ
1536235
Tuesday, March 25, 2025 6:36 AM IST
വിഴിഞ്ഞം: വില്പനക്കായി കൊണ്ടുവന്ന പത്ത് കുപ്പി ഇന്ത്യൻ നിർമിത മദ്യവുമായി യുവാവ് വിഴിഞ്ഞം പോലീസ് പിടിയിൽ. വിഴിഞ്ഞം പള്ളിത്തുറപ്പുരയിടത്തിൽ സുരേഷ് (36) ആണ് പിടിയിലായത്. ഇന്നലെ രാത്രി വിഴിഞ്ഞം പഴയ പള്ളിക്ക് സമീപത്തുനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.