പ്രത്യേക പരിശോധന നടത്തി പോലീസ്
1536234
Tuesday, March 25, 2025 6:36 AM IST
തിരുവനന്തപുരം: നഗരത്തില്‍ പോലീസ് നടത്തിയ പ്രത്യേകസുരക്ഷ പരിശോധന നിരവധി കുറ്റവാളികള്‍ പിടിയില്‍. സാമൂഹിക വിരുദ്ധ പ്രവൃത്തികളിലേർപ്പെട്ട 256 പേരെ പരിശോധനയ്ക്കു വിധേയമാക്കി. 42 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. പരിശോധനയുടെ ഭാഗമായി ലോഡ്ജുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയിലുൾപ്പെടെ 252 സ്ഥാപനങ്ങൾ സന്ദർശിച്ചു.
മദ്യപിച്ചു വാഹനം ഓടിച്ച 78 കേസുകളും രജിസ്റ്റർ ചെയ്തു. ഗതാഗത നിയമലംഘനം നട ത്തിയതിന് 1228 പേർക്ക് പിഴയും ചുമത്തിയിട്ടുണ്ട്.