പിതാവിന്റെ തിരക്കഥ, മകളുടെ സംവിധാനം : പിറന്നത് ക്ലാസ് സിനിമ
1453564
Sunday, September 15, 2024 6:14 AM IST
പേരൂര്‍ക്കട: പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ചിന്മയി നായര്‍ സംവിധാനം ചെയ്ത് കഴിഞ്ഞവര്‍ഷം തീയറ്റുകളില്‍ എത്തിയ സിനിമയാണ് "ക്ലാസ് ബൈ എ സോള്‍ജിയര്‍' . വിജയ് യേശുദാസ് നായകനും മീനാക്ഷി നായികയുമായി എത്തിയ സിനിമ പ്രമേയത്തിലെ പുതുമകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.
കഴിഞ്ഞ ദിവസം തൈക്കാട് സൂര്യ ഫെസ്റ്റിവെല്‍ തീയറ്ററില്‍ സിനിമ പ്രദര്‍ശിപ്പിച്ചു. കാഴ്ചക്കാര്ക്കിടയില് ഇപ്പോള്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ ഇന്ത്യയിലെ പ്രായം കുറഞ്ഞ സംവിധായിക ചിന്മയി നായരും പിതാവും സംവിധായകനുമായ അനില്‍ രാജും ഉണ്ടായിരുന്നു.
സാഫ്നത്ത് ഫ്നെയാ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേര്‍ന്ന് നിര്‍മിച്ച സിനിമയില്‍ കലാഭവന്‍ ഷാജോണ്‍, ശ്വേത മേനോന്, സുധീര്‍, കലാഭവന്‍ പ്രജോദ്, നര്‍ത്തകി ഗായത്രി വിജയലക്ഷ്മി, ഡോ. ജെ. പ്രമീളാദേവി, ഹരി പത്തനാപുരം, ബ്രിന്റ് ബെന്നി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.
എംജിഎം ഹയര്‍സെക്കൻഡറി സ്കൂളില്‍ പ്ലസ്വണ് വിദ്യാര്‍ഥിനിയായിരിക്കുമ്പോഴാണ് ചിന്മയി "ക്ലാസ് ബൈ എ സോള്‍ജിയര്‍' സംവിധാനം ചെയ്തത്. പിതാവിൽ നിന്നാണ് ചിന്മയി സംവിധാനത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്. സ്കൂള്‍ പശ്ചാത്തലത്തില്‍ ചിന്മയി എഴുതിയ കഥയ്ക്ക് അനില്‍ രാജാണ് തിരക്കഥ ഒരുക്കിയത്.