തുങ്ങി മരിച്ചനിലയിൽ കണ്ടെത്തി
1394316
Tuesday, February 20, 2024 10:07 PM IST
പൂവാർ: അരുമാനൂർ തിരുമൺവിളാകത്ത് വീട്ടിൽ മഹേഷിനെ (അശ്വതി -40) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് നാലോടെ വീട്ടിൽ നിന്നും ദുർഗന്ധമുയർന്നതിനെ തുടർന്ന് അയൽ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.
പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് അഞ്ച് ദിവസത്തിൽ കൂടുതൽ പഴക്കമുള്ളതായി പറഞ്ഞു. ഏറെ നാളായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു മഹേഷ്. ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം മെഡി.കോളജിൽ പോസ്റ്റുമാർട്ടത്തിനയച്ചു. പൂവാർ പോലീസ് കേസെടുത്തു. ഭാര്യ: ശ്രീകല മക്കൾ: നന്ദന,അശ്വാരൂഡൻ.