സര്‍ക്കാര്‍ ഊര്‍ജസ്വലമാകണം: അടൂര്‍ പ്രകാശ് എംപി
1374852
Friday, December 1, 2023 5:19 AM IST
പേരൂര്‍ക്കട: ഭൂമി ഏറ്റെടുക്കപ്പെട്ട കുടുംബങ്ങള്‍ക്കു നഷ്ടപരിഹാര തുക നല്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്ജസ്വലമാകണമെന്ന് അടൂര്‍ പ്രകാശ് എംപി. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കുടപ്പനക്കുന്ന് കളക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.
സമര സമിതി പ്രസിഡന്റ് രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് പാലോട് സന്തോഷ്, എംഎല്‍എമാരായ ഐ.ബി.സതീഷ്, എം. വിന്‍സന്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് വിളപ്പില്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.