പ്രചാരണ കാൽനട ജാഥ സംഘടിപ്പിച്ചു
1337924
Sunday, September 24, 2023 12:32 AM IST
വിതുര : ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കു എന്ന മുദ്രാവാക്യം ഉയർത്തി സിപിഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൊളിക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ കാൽനട ജാഥ സംഘടിപ്പിച്ചു. തോട്ടുമുക്ക് ജംഗ്ഷനിൽ കൂടിയ പൊതുയോഗത്തിൽ വച്ച് സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ജാഥാ ക്യാപ്റ്റൻ ഷമീം പുളിമൂടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ഇ .എസ്.റഹീമിന്റെ അധ്യക്ഷതയിൽ പൊതുയോഗത്തിൽ കല്ലാർ അജിൽ, ജാഥ ഡയറക്ടർ നിതീഷ്, ജാഥ വൈസ് ക്യാപ്റ്റൻ പനക്കോട് രാജു, അനു തോമസ്, സന്തോഷ് വിതുര, നാസർ തൊളിക്കോട്, തുരുത്തിസജി, വളവിൽ ആലിയാർ കുഞ്ഞ്, തുടങ്ങിയവർ പ്രസംഗിച്ചു.