മന്നത്ത് പത്മനാഭന്റെ അർധകായ പ്രതിമ സ്ഥാപിച്ചു
1337374
Friday, September 22, 2023 1:26 AM IST
നെടുമങ്ങാട്: വെള്ളനാട് ദേവീ വിലാസം എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് കരയോഗ മന്ദിരത്തിന് മുന്നിൽ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ അർധകായ പ്രതിമ സ്ഥാപിച്ചു.
എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.എ. ബാബുരാജ് പ്രതിമ അനാച്ഛാദനം ചെയ്തു. കരയോഗം അംഗങ്ങളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജലക്ഷ്മി ചികിത്സാസഹായം വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് ഡി. ബ്രഹ്മദേവൻ നായർ അധ്യക്ഷനായി. പ്രതിമ നിർമിച്ച ശില്പി ആര്യനാട് രാജേന്ദ്രനെ ആദരിച്ചു.