പഞ്ചായത്തിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തി
1300912
Wednesday, June 7, 2023 11:51 PM IST
കാട്ടാക്കട: അനധികൃത പന്നിഫാമുകൾ ജനജീവിതം ദുസഹമാക്കിയതോടെ പഞ്ചായത്തിന് മുന്നിൽ ശയന പ്രദക്ഷിണം നടത്തി നാട്ടുകാർ. പന്നി ഫാമുകൾ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് കട്ടക്കോട് കരിയംകോട് പാറാംകുഴി നിവാസികളാണ് പൂവച്ചൽ പഞ്ചായത്ത് പടിക്കൽ സമരം നടത്തിയത്. സമര സമിതി വൈസ് പ്രസിഡന്റ് ഷൈനിയുടെ അധ്യ ക്ഷതയിൽ പ്രസിഡന്റ് ഡേവിഡ്സൺ പ്രതിഷേധ സമരം ഉദ്ഘാടനംചെയ്തു.
ജില്ലയിലെയും തമിഴ്നാട്ടിലെയും ഫാം ഉടമകൾ സംഘടിച്ച് ഫാമിനെതിരെ ശബ്ദിക്കുന്നവരെ ആക്രമിക്കാനുള്ള ശ്രമങ്ങൾ കൂടി ആരംഭിച്ചു. ഇതോടെയാണ് പ്രദേശവാസികൾ ശയന പ്രദക്ഷിണം നടത്തിയത്. സമര സമിതി ചെയർമാൻ കൂടിയായ ബ്ലോക്കംഗം ശ്രീക്കുട്ടി സതീഷിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകി. ലൈസൻസില്ലാതെയാണ് ഫാം ഉടമകളുടെ പ്രവർത്തനമെന്നും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെയും സമര സമിതി നേതാക്കൾകണ്ടു. നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് അറിയിച്ചതായി സമരസമിതി നേതാക്കൾ വ്യക്തമാക്കി.