പെരുങ്കടവിള പഞ്ചായത്തില്‍ ഹരിതസഭ
1300456
Tuesday, June 6, 2023 12:17 AM IST
വെള്ളറട- പെരുങ്കടവിള പഞ്ചായത്തില്‍ ഹരിത സഭ സംഘടിപ്പി ച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റെജികുമാര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ഹരിന്‍ ബോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആയുര്‍വേദ ഡോ. സെബി പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പരിസ്ഥിതി സംരക്ഷണ മാലിന്യം നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് സെക്രട്ടറി ജഗദമ, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അക്ഷയ്, സെക്ഷന്‍ ക്ലര്‍ക്ക് നന്ദകുമാര്‍, ശുചിത്വമിഷന് ആര്.പി. രജിത, മറ്റ് പെരുങ്കടവിള, തത്തമല, അണമുഖം, പഴമല വാര്‍ഡിലെ ഹരിത കര്‍മസേന അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി ടീച്ചര്മാര്, കുടുംബശ്രീ ഭാരവാഹികള്‍, വയോജന ക്ലബ്ബ് ഭാരവാഹികള്‍ എന്നിവർക്കു മെഡലു കളും ഔഷധസസ്യ തൈകളും സമ്മാനിച്ചു.
ജൈവ വൈവിധ്യ ദിനത്തില്‍ നടത്തിയ പരിസ്ഥിതി ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനവും വിതരണം ചെയ്തു.ഔഷധസസ്യങ്ങളെക്കുറിച്ചുള്ള ക്വിസ് മത്സരം നടത്തി വിജയികള്‍ക്ക് പ്രസിഡന്റ് എസ്. സുരേന്ദ്രന് സമ്മാനദാനം നിര്‍വഹിച്ചു.
ഇതോടൊപ്പം മാലിന്യനിര്‍മാര്‍ജന ഉപാധികളായ കിച്ചന് ബിന്‍, ബയോ ബിന്‍, ബക്കറ്റ് ബിന്‍ എന്നിവയുടെ പ്രദര്‍ശനവും പ്രവര്‍ത്തനവും ഐആര്‍ടിസി അധികൃതര്‍ വിശദീകരിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് സഭയിൽ ഓഡിറ്റ് സമിതിക്ക് കൈമാറി.
മെമ്പര്‍മാരായ എസ്.എസ് ശ്രീരാഗ്, സുജിത്ത്, സചിത്ര, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സചിത്ര, ജൈവ പരിപാലന സമിതി അംഗങ്ങളായ വടകര വേണുഗോപാല്‍, ബാലചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.