കുറ്റവിചാരണ സദസ് സംഘടിപ്പിച്ചു
1298779
Wednesday, May 31, 2023 4:19 AM IST
പൂവാർ: ബിജെപി തിരുപുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കുറ്റവിചാരണ സദസ് സംഘടിപ്പിച്ചു. പഴയകട ജംഗ്ഷനിൽ നടത്തിയ യോഗം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആർ.എസ്. രാജീവ് ഉദ്ഘാടനം ചെയ്തു.
ബിജെപി തിരുപുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രതാപൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയാ ട്രഷറർ എൻ.പി.ഹരി മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് ആർ.രാജേഷ്, പഞ്ചായത്ത് മെമ്പർമാരായ തിരുപുറം ഗോപാലകൃഷ്ണൻ, ഗിരിജ, മഹിളാമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ദീപ, മണ്ഡലം കമ്മിറ്റി അംഗം ശശിധരൻ നായർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി അനിൽകുമാർ,സെക്രട്ടറിമാരായ രാജൻ അരുമാനൂർ, രാജേഷ് ഇരു വൈക്കോണം,ബാബു, രാജേന്ദ്രൻ,ശശി കുമാരൻനായർ ഉദയകുമാർ എന്നിവർ പങ്കെടുത്തു.