അഭിനയം അല്ല വിദ്യാഭ്യാസം: റോണിറാഫേല്
1298771
Wednesday, May 31, 2023 4:16 AM IST
തിരുവനന്തപുരം: വിഴവൂര്‍ സെന്റ് ജെമ്മാ മ്യൂസിക് ആൻഡ് കള്‍ച്ചറല്‍ സൊസൈറ്റി സെന്റ് ജെമ്മാ സിബിഎസ്ഇ സ്കൂളിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച സ്കില്‍ ഡെവലപ്മെന്റ് ക്ലാസിലെ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സംഗീത സംവിധായകന് റോണിറാഫേല് നിർവഹിച്ചു.സ്കൂള്‍ മാനേജര്‍ ഫാ. അജുഅലക്സ് അധ്യക്ഷതവഹിച്ച യോഗത്തിൽ ഐ.ബി. സതീഷ് എംഎൽഎ,വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ലാലി മുരളി, അനില്‍കുമാര്‍(വിഴവൂര്‍ ഇടക) വിഴവൂര്‍ വാര്‍ഡ് മെബര്‍ സഞ്ചയ് ജഗന് എന്നിവര്‍ പ്രസംഗിച്ചു.