പാനൽ ചർച്ച സംഘടിപ്പിച്ചു
1282677
Thursday, March 30, 2023 11:11 PM IST
തിരുവനന്തപുരം: ഇന്ത്യൻ കരകൗശലങ്ങളിൽ യുവതലമുറ പാരന്പര്യത്തെ കണ്ടെത്തുന്നു എന്ന വിഷയത്തിൽ ഒ ബൈ താമരയും വേദിക ബൊട്ടീക്കുമായി ചേർന്ന് പാനൽ ചർച്ച സംഘടിപ്പിച്ചു. വേദിക ബൊട്ടീക്കിന്റെ സ്ഥാപകയായ മൈത്രി ശ്രീകാന്തിന്റെ ഫാഷൻ ഡിസൈൻ ലോഞ്ചി ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യൻ പാരന്പര്യം വിളിച്ചോതുന്ന വസ്ത്രങ്ങളിലേക്കും സാംസ്കാരിക മുദ്രകളിലേക്കും യുവ തലമുറ മടങ്ങിപ്പോകുന്നത് നമ്മുടെ സംസ്കാരത്തിന് കരുത്താണെന്ന് പാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ശശി തരൂർ എംപി പറഞ്ഞു. ഖദർ ഉൾപ്പടെയുള്ള വസ്ത്രങ്ങൾ അത്തരം ദേശീയ പോരാട്ടങ്ങളുടെ അടയാളങ്ങളാണെന്നും നമ്മുടെ നാടിന്റെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഗൗരി പാർവതി ബായി, അഹമ്മദാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ മുൻ ഡയറക്ടർ ഡോ. ഡാർലി കോശി, താമര ലീഷർ എക്സ്പീരിയൻസസ് സിഇഒ ആൻഡ് ഡയറക്ടർ ശ്രുതി ഷിബുലാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.