നിംസിൽ ഹൃദയ സംഗമം നടത്തി
1226414
Friday, September 30, 2022 11:50 PM IST
നെയ്യാറ്റിൻകര : നിംസ് ഹാർട്ട് ഫൗണ്ടേഷൻ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഹൃദയ സംഗമം നടത്തി. നിംസ് ഹാർട്ട് ഫൗണ്ടേഷനിൽ നിന്നും ഹൃദയ ശസ്ത്രക്രിയ വിജയകരാമായി പൂർത്തിയായവരുടെ ഒത്തുചേരൽ മന്ത്രി ജി. ആർ.അനിൽ ഉദ്ഘാടനം ചെയ്തു.
നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ അധ്യക്ഷത വഹിച്ചു. നിംസ് കാർഡിയാക് റീഹാബിലിറ്റേഷൻ ക്ലിനിക് ഫലക പ്രകാശനം നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.മധു ശ്രീധരനു നൽകി മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം നിർവഹിച്ചു.
നിംസ് മെഡിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ശബ്നം ഷഫീക്, കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്, പങ്കജ് ഹോട്ടൽ സിഇഒ ഡി. ചന്ദ്രസേനൻ നായർ, മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, കരമന ജയൻ, എസ്.കെ. ജയകുമാർ, ഡോ.കെ. എ. സജു, ശിവകുമാർ രാജ്, പ്രഫ. ജോസഫിൻ വിനിത തുടങ്ങിയവർ സംബന്ധിച്ചു.