ക്ലിനിക്കല് ഡിപ്രഷന് എന്നും രോഗാവസ്ഥയെ വിളിക്കാറുണ്ട്. രക്തപരിശോധനയിലൂടെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നതോടെ ഇത്തരം അവസ്ഥകളിലുള്ളവർക്ക് ചികിത്സയും ആവശ്യമായ മാനസികപിന്തുണയും ലഭ്യമാക്കാൻ സാധിക്കും.
ലോക ജനസംഖ്യയിൽ 40 ശതമാനത്തോളം ആളുകൾ പലവിധത്തിലുള്ള വിഷാദരോഗങ്ങളും മാനസികപ്രയാസങ്ങളും അനുഭവിക്കുന്നവരാണെന്നാണ് റിപ്പോർട്ട്. പൂര്ണമായ മാനസിക വിലയിരുത്തലിലൂടെയാണ് ബൈപോളാർ ഡിസോർഡറിന്റെ കൃത്യമായ രോഗനിര്ണയം നടത്താനാകുക.
2018-2020 കാലയളവിൽ മൂവായിരത്തിലധികം ആളുകളെ ഗവേഷകർ നിരീക്ഷിച്ചു. വിദഗ്ധർ ഇവരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. തുടർന്ന്, ഇവരിൽനിന്ന് ആയിരം പേരെ തെരഞ്ഞെടുത്തു. തുടർന്നു നടത്തിയ രക്തസാന്പിൾ പരിശോധനയിലൂടെയാണ് ഗവേഷകർ പുതിയ പഠനറിപ്പോർട്ട് തയാറാക്കിയത്.